Saturday, April 5, 2014

ഒരു തല തിരിഞ്ഞ കഥ

കുറച്ചൊന്നുമല്ല വല്ലാണ്ട് അസ്വസ്ഥപ്പെടുത്തും ഇത്...
അപ്പോളാണ് ഇതില്‍ അവസാനം ചോദിക്കുന്ന ചോദ്യം പ്രസക്തമാകുന്നത്...

"എന്നിട്ടും ആണത്വമേ, നമ്മളെന്തേ സ്ത്രീകളോടിങ്ങനെ?"

'ഒരു തല തിരിഞ്ഞ കഥ'

നല്ല സന്ദേശം.. ആശംസകള്‍, ഇത് ചെയ്തവര്‍ക്ക്...

രാത്രികളില്‍ ലൈലമാരെ തേടി വിളിക്കുന്നവരോട്....


--------------------------------------------------

ഏതേലും ഒരു നമ്പര്‍ കുത്തി നോക്കി എടുക്കുന്നത് പെണ്ണാണെങ്കില്‍ ലൈല ആണോ , ..................ആണോ
ശബ്ദം കൊള്ളാമല്ലോ എന്നൊക്കെ പറാഞ്ഞു പെണ്ണുങ്ങളെ വീഴ്ത്താന്‍ ശ്രമിക്കുന്ന, 'നാലക്ഷരമുള്ള' നമ്പര്‍ കാരോട് എനിക്ക് പറയാന്‍ ഉള്ളത്...
മറ്റുള്ളവരെ ശല്യം ചെയ്യാനും വഴങ്ങാത്തവരെ വിളിച്ചു വിളിച്ചു ബുദ്ധിമുട്ടിലാക്കാനും , വെളിവില്ലാത്ത വീട്ടമ്മമാരെയും കൌമാരക്കാരികളെയും ചതിയില്‍ പെടുത്താനും ഒക്കെ ചിലപ്പോള്‍ നിങ്ങള്ക്ക് കഴിഞ്ഞെന്നു വരും...

ലൈലമാര്‍ നിങ്ങളുടെയൊക്കെ വീട്ടിലും ഉണ്ടായിക്കൂടാ എന്നില്ല.കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാ ചൊല്ല്.. അതോണ്ട് മോളില്‍ ഒരാള്‍ ഉണ്ടെന്നും മനസ്സിലൊരു സാക്ഷി ഉണ്ടെന്നും ഓര്‍ത്തുകൊണ്ട്‌ വേണം ഉടായിപ്പ് കാണിക്കാന്‍ ഇറങ്ങിത്തിരിക്കാന്‍...

വിപ്ലവന്മാര്‍

"സ്ത്രീധനം തരില്ലെന്ന് പറയാന്‍, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാന്‍ ചങ്കൂറ്റം പെണ്ണുങ്ങള്‍ കാണിക്കണം..."
-വിപ്ലവകാരികള്‍

ചോദ്യം: സ്ത്രീധനം ലക്ഷ്യമിട്ട് വരുന്ന , അച്ചി വീട്ടുകാരുടെ അടുത്തൂന്നു കിട്ടാന്‍ വല്ലതും ഉണ്ടോ എന്ന് നോക്കി വരുന്ന കോന്തന്മാരെ ഞങ്ങള്‍ക്ക് വേണ്ട എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ തന്റേടം കാണിക്കുന്ന പെണ്ണുങ്ങളെ കല്യാണം കഴിക്കാനും മാത്രം നട്ടെല്ലുറപ്പുള്ള എത്ര വിപ്ലവകാരികളുണ്ട് ഇവര്‍ക്കിടയില്‍???

ഉത്തരം: ഞാന്‍ പറയില്ല...
— feeling "സ്ത്രീധനമോ... പെണ്ണിന്റെ ഉപ്പ തരുന്നതല്ലേ... അതിനിപ്പോ എന്താ".

ഒരു വീഡിയോ കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയത്...

ചിലതു പറയാന്‍ തോന്നുന്നു.....
നമുക്കോ നമ്മള്‍ അറിയുന്നവര്‍ക്കോ ചെറുപ്പം മുതലേ പല മോശം അനുഭവങ്ങളും ഉണ്ടാകാറുണ്ട്.. നാം അടുത്തു പെരുമാരുന്നവരില്‍ നിന്ന്, കുടുംബക്കാരില്‍ നിന്ന്, മാതാപിതാക്കളുടെ സുഹൃത്തുക്കളില്‍ നിന്ന്.. അങ്ങനെ പലയിടത്തു നിന്നും കുട്ടികള്‍ ചെറുതും വലുതുമായ ഉപദ്രവങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.. അനുഭവിക്കുന്നുമുണ്ട്...
എന്നാല്‍ പലപ്പോഴും മിണ്ടാതിരിക്കും.. പേടി കൊണ്ട് , നാണം കൊണ്ട്, വീട്ടുകാര്‍ പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതി, മറ്റുള്ളവര്‍ അറിഞ്ഞാലോ എന്ന് കരുതി, അല്ലെങ്കില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്തത് കൊണ്ടും അടഞ്ഞു മൂടി കഴിയും കുട്ടികള്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഉണ്ടാകാറുണ്ട് ഇത്തരം അനുഭവങ്ങള്‍.....
ഇവയൊക്കെ പത്രത്തില്‍ മാത്രം വായിക്കുന്ന വാര്‍ത്തകളല്ല എന്ന് നമുക്കെലാവര്‍ക്കും അറിയാം.. നമ്മുടെ ഇടയില്‍ വേണ്ടപ്പെട്ടവരുടെ ഇടയില്‍ പോലും ഇതൊക്കെ നടക്കുന്നുണ്ട്...
അതുകൊണ്ട് തന്നെ പ്രിയ സഹോദരിമാരോട് ഒന്ന് പറയാം. പ്രത്യേകിച്ചു സ്കൂളിലോ കോളെജിലോ പഠിക്കുന്ന വിദ്യാര്‍ഥികളോട്.. നമ്മുടെ മേല്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ ഒരാള്‍ തൊടാന്‍ ശ്രമിച്ചാല്‍, നമ്മുടെ മുന്‍പില്‍ വച്ചു മറ്റൊരു കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍, ബസിലോ മറ്റോ വച്ചു അനാവശ്യമായി തൊടുന്നത് കണ്ടാല്‍ ശബ്ദിക്കുക. ഒച്ച വെക്കുക. ആര് എന്ത് വേണേലും കരുതട്ടെ... രൂക്ഷമായി നോക്കിക്കോട്ടേ, തന്റെടക്കാരി എന്ന് പറഞ്ഞോട്ടെ. പക്ഷെ ശബ്ദിക്കുക... നീങ്ങി നില്‍ക്കാന്‍ കരുത്തോടെ പറയുക..
നമ്മുടെ കുടുംബത്തില്‍ , ബന്ധുക്കള്‍ നമ്മളോടോ നമ്മുടെ കുഞ്ഞനിയത്തിമാരോടോ അനിയന്മാരോടോ ശരിയല്ലാത്ത വിധം പുന്നാരിക്കുന്നത് കണ്ടാല്‍ അവരെ നയത്തില്‍ അവരില്‍ നിന്നും വിളിച്ചു കൊണ്ട് പോകുക..
ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കും എന്ന് കരുതി മിണ്ടാതിരിക്കരുത് ഒരിക്കലും.. എത്ര വലിയ ബന്ധങ്ങളെക്കാളും വലുതാണ്‌ പളുങ്ക് പോലത്തെ നമ്മുടെ , നമ്മുടെ മക്കളുടെ , അനുജന്മാരുടെ, അനിയത്തിമാരുടെ, മനസ്സ്... ഒന്ന് പോരലെട്ടാല്‍ കാലങ്ങളോളം ആ മുറിവ് ഉണങ്ങാതെ നില്‍ക്കും.. അതുകൊണ്ട് തന്നെ, കണ്ടിട്ടും കാണാതെ നടിക്കാതിരിക്കുക... ശബ്ദം ഉയര്‍ത്തേണ്ടിടത്ത് നാവിനെ കെട്ടിപ്പൂട്ടി വക്കാതിരിക്കുക...
നാം തിരിച്ചറിയുമ്പോഴേക്കും , ബോധം വരുമ്പോഴേക്കും ഒരുപാട് വൈകിപ്പോകാതിരിക്കാന്‍...