Tuesday, February 25, 2014

അഡിക്ഷന്‍



അശ്ലീല സാഹിത്യത്തിനും പോണ്‍ വീഡിയോകള്ക്കും ഒപ്പം സംശയ രോഗത്തിനും അടിമയായിപ്പോയ ഒരാള്‍ facebook addict ആയ ആളുടെ മേല്‍ അപവാദങ്ങള്‍ ചൊരിയുന്നത് ഒരു കയ്യില്ലാത്തവന്‍ ചെറു വിരല്‍ ഇല്ലാത്തവനെ ആക്ഷേപിക്കുന്നത് പോലെയാണ്.
ആദ്യത്തെ അഡിക്ഷന്‍ രഹസ്യമായിട്ടുള്ളതാകും. രണ്ടാമത്തേത് പരസ്യവും. ആദ്യത്തേത് ആരും അറിയാതെ പോകും. അതങ്ങിനെയിരുന്നു ചീഞ്ഞളിഞ്ഞു ദുര്ഗന്ധം പരത്താന്‍ തുടങ്ങും. അറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും. അതിന്റെ ഇരകള്‍ ഒരുപാടായിരിക്കും. രണ്ടാമത്തെ അഡിക്ഷന്‍ , അത് മറ്റൊന്ന് പകരം വെക്കാന്‍ ഉണ്ടാകുമ്പോള്‍ തനിയെ ഇല്ലാതെയാകും. മിണ്ടിപ്പറയാന്‍ അധികം ആരും ഇല്ലാതെ കഴിയുന്നവരാണ് സൈബര്‍ ലോകത്തെ ആത്മ സുഹൃത്തായി കണ്ടു പോകുന്നത് പലപ്പോഴും. ജീവിതത്തില്‍ ശബ്ദങ്ങളും സന്തോഷങ്ങളും നിറയുമ്പോള്‍ അതൊക്കെ അപ്രസക്തമാവുകയും ചെയ്യും.
പക്ഷെ ആദ്യത്തെ അഡിക്ഷന്‍ ,അതയാളെ കാര്നു്് തിന്നുകൊണ്ടേ ഇരിക്കും. അവസാന നിമിഷം വരെ. സ്വയം നല്ലവന്‍ എന്ന് കാണിക്കാന്‍, സ്വന്തം മനോ വൈകൃതങ്ങള്‍ മറച്ചു വക്കാന്‍ , ആത്മീയതയുടെ കപട മുഖംമൂടി അണിഞ്ഞു മറ്റുള്ളവരെ ചീത്ത എന്ന് വിളിച്ചു പറയും.
കള്ളങ്ങളും പാപങ്ങളും ചെയ്തു കൂട്ടിയ ചതികളും ഇരകളുടെ ശാപങ്ങളും പേറി ദുരിതമാകുന്ന ജീവിതം... ഒടുവില്‍ നാളത്തെ ചോദ്യങ്ങള്ക്ക്് മുന്നില്‍ , മുഖം മൂടി അഴിഞ്ഞു വീഴുമ്പോള്‍ ഭാരം താങ്ങാനാവാതെ ഇടറിപ്പോകും.

അല്ലെങ്കിലും നീതി വൈകിയാണെങ്കിലും എത്തും...

No comments:

Post a Comment