Saturday, April 5, 2014

ഒരു തല തിരിഞ്ഞ കഥ

കുറച്ചൊന്നുമല്ല വല്ലാണ്ട് അസ്വസ്ഥപ്പെടുത്തും ഇത്...
അപ്പോളാണ് ഇതില്‍ അവസാനം ചോദിക്കുന്ന ചോദ്യം പ്രസക്തമാകുന്നത്...

"എന്നിട്ടും ആണത്വമേ, നമ്മളെന്തേ സ്ത്രീകളോടിങ്ങനെ?"

'ഒരു തല തിരിഞ്ഞ കഥ'

നല്ല സന്ദേശം.. ആശംസകള്‍, ഇത് ചെയ്തവര്‍ക്ക്...

രാത്രികളില്‍ ലൈലമാരെ തേടി വിളിക്കുന്നവരോട്....


--------------------------------------------------

ഏതേലും ഒരു നമ്പര്‍ കുത്തി നോക്കി എടുക്കുന്നത് പെണ്ണാണെങ്കില്‍ ലൈല ആണോ , ..................ആണോ
ശബ്ദം കൊള്ളാമല്ലോ എന്നൊക്കെ പറാഞ്ഞു പെണ്ണുങ്ങളെ വീഴ്ത്താന്‍ ശ്രമിക്കുന്ന, 'നാലക്ഷരമുള്ള' നമ്പര്‍ കാരോട് എനിക്ക് പറയാന്‍ ഉള്ളത്...
മറ്റുള്ളവരെ ശല്യം ചെയ്യാനും വഴങ്ങാത്തവരെ വിളിച്ചു വിളിച്ചു ബുദ്ധിമുട്ടിലാക്കാനും , വെളിവില്ലാത്ത വീട്ടമ്മമാരെയും കൌമാരക്കാരികളെയും ചതിയില്‍ പെടുത്താനും ഒക്കെ ചിലപ്പോള്‍ നിങ്ങള്ക്ക് കഴിഞ്ഞെന്നു വരും...

ലൈലമാര്‍ നിങ്ങളുടെയൊക്കെ വീട്ടിലും ഉണ്ടായിക്കൂടാ എന്നില്ല.കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാ ചൊല്ല്.. അതോണ്ട് മോളില്‍ ഒരാള്‍ ഉണ്ടെന്നും മനസ്സിലൊരു സാക്ഷി ഉണ്ടെന്നും ഓര്‍ത്തുകൊണ്ട്‌ വേണം ഉടായിപ്പ് കാണിക്കാന്‍ ഇറങ്ങിത്തിരിക്കാന്‍...

വിപ്ലവന്മാര്‍

"സ്ത്രീധനം തരില്ലെന്ന് പറയാന്‍, സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാന്‍ ചങ്കൂറ്റം പെണ്ണുങ്ങള്‍ കാണിക്കണം..."
-വിപ്ലവകാരികള്‍

ചോദ്യം: സ്ത്രീധനം ലക്ഷ്യമിട്ട് വരുന്ന , അച്ചി വീട്ടുകാരുടെ അടുത്തൂന്നു കിട്ടാന്‍ വല്ലതും ഉണ്ടോ എന്ന് നോക്കി വരുന്ന കോന്തന്മാരെ ഞങ്ങള്‍ക്ക് വേണ്ട എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ തന്റേടം കാണിക്കുന്ന പെണ്ണുങ്ങളെ കല്യാണം കഴിക്കാനും മാത്രം നട്ടെല്ലുറപ്പുള്ള എത്ര വിപ്ലവകാരികളുണ്ട് ഇവര്‍ക്കിടയില്‍???

ഉത്തരം: ഞാന്‍ പറയില്ല...
— feeling "സ്ത്രീധനമോ... പെണ്ണിന്റെ ഉപ്പ തരുന്നതല്ലേ... അതിനിപ്പോ എന്താ".

ഒരു വീഡിയോ കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയത്...

ചിലതു പറയാന്‍ തോന്നുന്നു.....
നമുക്കോ നമ്മള്‍ അറിയുന്നവര്‍ക്കോ ചെറുപ്പം മുതലേ പല മോശം അനുഭവങ്ങളും ഉണ്ടാകാറുണ്ട്.. നാം അടുത്തു പെരുമാരുന്നവരില്‍ നിന്ന്, കുടുംബക്കാരില്‍ നിന്ന്, മാതാപിതാക്കളുടെ സുഹൃത്തുക്കളില്‍ നിന്ന്.. അങ്ങനെ പലയിടത്തു നിന്നും കുട്ടികള്‍ ചെറുതും വലുതുമായ ഉപദ്രവങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.. അനുഭവിക്കുന്നുമുണ്ട്...
എന്നാല്‍ പലപ്പോഴും മിണ്ടാതിരിക്കും.. പേടി കൊണ്ട് , നാണം കൊണ്ട്, വീട്ടുകാര്‍ പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതി, മറ്റുള്ളവര്‍ അറിഞ്ഞാലോ എന്ന് കരുതി, അല്ലെങ്കില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്തത് കൊണ്ടും അടഞ്ഞു മൂടി കഴിയും കുട്ടികള്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഉണ്ടാകാറുണ്ട് ഇത്തരം അനുഭവങ്ങള്‍.....
ഇവയൊക്കെ പത്രത്തില്‍ മാത്രം വായിക്കുന്ന വാര്‍ത്തകളല്ല എന്ന് നമുക്കെലാവര്‍ക്കും അറിയാം.. നമ്മുടെ ഇടയില്‍ വേണ്ടപ്പെട്ടവരുടെ ഇടയില്‍ പോലും ഇതൊക്കെ നടക്കുന്നുണ്ട്...
അതുകൊണ്ട് തന്നെ പ്രിയ സഹോദരിമാരോട് ഒന്ന് പറയാം. പ്രത്യേകിച്ചു സ്കൂളിലോ കോളെജിലോ പഠിക്കുന്ന വിദ്യാര്‍ഥികളോട്.. നമ്മുടെ മേല്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ ഒരാള്‍ തൊടാന്‍ ശ്രമിച്ചാല്‍, നമ്മുടെ മുന്‍പില്‍ വച്ചു മറ്റൊരു കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍, ബസിലോ മറ്റോ വച്ചു അനാവശ്യമായി തൊടുന്നത് കണ്ടാല്‍ ശബ്ദിക്കുക. ഒച്ച വെക്കുക. ആര് എന്ത് വേണേലും കരുതട്ടെ... രൂക്ഷമായി നോക്കിക്കോട്ടേ, തന്റെടക്കാരി എന്ന് പറഞ്ഞോട്ടെ. പക്ഷെ ശബ്ദിക്കുക... നീങ്ങി നില്‍ക്കാന്‍ കരുത്തോടെ പറയുക..
നമ്മുടെ കുടുംബത്തില്‍ , ബന്ധുക്കള്‍ നമ്മളോടോ നമ്മുടെ കുഞ്ഞനിയത്തിമാരോടോ അനിയന്മാരോടോ ശരിയല്ലാത്ത വിധം പുന്നാരിക്കുന്നത് കണ്ടാല്‍ അവരെ നയത്തില്‍ അവരില്‍ നിന്നും വിളിച്ചു കൊണ്ട് പോകുക..
ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കും എന്ന് കരുതി മിണ്ടാതിരിക്കരുത് ഒരിക്കലും.. എത്ര വലിയ ബന്ധങ്ങളെക്കാളും വലുതാണ്‌ പളുങ്ക് പോലത്തെ നമ്മുടെ , നമ്മുടെ മക്കളുടെ , അനുജന്മാരുടെ, അനിയത്തിമാരുടെ, മനസ്സ്... ഒന്ന് പോരലെട്ടാല്‍ കാലങ്ങളോളം ആ മുറിവ് ഉണങ്ങാതെ നില്‍ക്കും.. അതുകൊണ്ട് തന്നെ, കണ്ടിട്ടും കാണാതെ നടിക്കാതിരിക്കുക... ശബ്ദം ഉയര്‍ത്തേണ്ടിടത്ത് നാവിനെ കെട്ടിപ്പൂട്ടി വക്കാതിരിക്കുക...
നാം തിരിച്ചറിയുമ്പോഴേക്കും , ബോധം വരുമ്പോഴേക്കും ഒരുപാട് വൈകിപ്പോകാതിരിക്കാന്‍...Tuesday, February 25, 2014

കാട്ടിക്കൂട്ടലുകളോട് പറയാനുള്ളത്...

ചൂരലും പിടിച്ചു ചെയ്യുന്നതൊക്കെ നോക്കി ശിക്ഷിക്കാനായി പിറകെ നടക്കുന്ന ക്രൂരനായ സ്കൂള്‍ മാഷ്‌ അല്ലാ ഈശ്വരന്‍ ...
അങ്ങേ അറ്റത്തെ ചെറ്റത്തരവും ചെയ്താലും ആം സോറി ഈശ്വരോ എന്ന് കൈക്കൂലിയായി പറഞ്ഞാല്‍ ഇട്സ് ഓക്കേ എന്ന് പറഞ്ഞു ക്ലാസില്‍ കേറ്റുന്ന അശ്രദ്ധാലുവായ സാറും അല്ല ദൈവം...

ദൈവിക വചനങ്ങളും പ്രവാചക അധ്യാപനങ്ങളും അവനവന്റെ മേന്മ കാണിക്കാന്‍ വേണ്ടി അമ്മാനമാടി നടക്കുന്ന, ആവശ്യമില്ലെങ്കിലും ഇതൊക്കെ കമന്റ്‌ ആയി ഒട്ടിക്കുന്ന , സ്വയം അതീവ സൂക്ഷ്മതയുള്ളവര്‍ എന്ന് കാണിക്കാന്‍ ബാക്കിയുള്ളോരേ വിമര്‍ശിച്ചു സൈബര്‍ ലോകത്തൂടെ കഷ്ടപ്പെടുന്ന എല്ലാ മണ്ണുണ്ണികളും അറിയാന്‍ ... കണ്ണടച്ചോ... പക്ഷെ എല്ലാടത്തും ഇരുട്ടാകുമെന്നു വിചാരിക്കരുത്...

— feeling കണ്ഠ നാളത്തോട് ചേര്‍ന്ന് നില്‍പ്പുണ്ട് മൂപ്പര്‍, ഹൃദയം വായിക്കുന്നുമുണ്ട്‌...

അഡിക്ഷന്‍അശ്ലീല സാഹിത്യത്തിനും പോണ്‍ വീഡിയോകള്ക്കും ഒപ്പം സംശയ രോഗത്തിനും അടിമയായിപ്പോയ ഒരാള്‍ facebook addict ആയ ആളുടെ മേല്‍ അപവാദങ്ങള്‍ ചൊരിയുന്നത് ഒരു കയ്യില്ലാത്തവന്‍ ചെറു വിരല്‍ ഇല്ലാത്തവനെ ആക്ഷേപിക്കുന്നത് പോലെയാണ്.
ആദ്യത്തെ അഡിക്ഷന്‍ രഹസ്യമായിട്ടുള്ളതാകും. രണ്ടാമത്തേത് പരസ്യവും. ആദ്യത്തേത് ആരും അറിയാതെ പോകും. അതങ്ങിനെയിരുന്നു ചീഞ്ഞളിഞ്ഞു ദുര്ഗന്ധം പരത്താന്‍ തുടങ്ങും. അറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും. അതിന്റെ ഇരകള്‍ ഒരുപാടായിരിക്കും. രണ്ടാമത്തെ അഡിക്ഷന്‍ , അത് മറ്റൊന്ന് പകരം വെക്കാന്‍ ഉണ്ടാകുമ്പോള്‍ തനിയെ ഇല്ലാതെയാകും. മിണ്ടിപ്പറയാന്‍ അധികം ആരും ഇല്ലാതെ കഴിയുന്നവരാണ് സൈബര്‍ ലോകത്തെ ആത്മ സുഹൃത്തായി കണ്ടു പോകുന്നത് പലപ്പോഴും. ജീവിതത്തില്‍ ശബ്ദങ്ങളും സന്തോഷങ്ങളും നിറയുമ്പോള്‍ അതൊക്കെ അപ്രസക്തമാവുകയും ചെയ്യും.
പക്ഷെ ആദ്യത്തെ അഡിക്ഷന്‍ ,അതയാളെ കാര്നു്് തിന്നുകൊണ്ടേ ഇരിക്കും. അവസാന നിമിഷം വരെ. സ്വയം നല്ലവന്‍ എന്ന് കാണിക്കാന്‍, സ്വന്തം മനോ വൈകൃതങ്ങള്‍ മറച്ചു വക്കാന്‍ , ആത്മീയതയുടെ കപട മുഖംമൂടി അണിഞ്ഞു മറ്റുള്ളവരെ ചീത്ത എന്ന് വിളിച്ചു പറയും.
കള്ളങ്ങളും പാപങ്ങളും ചെയ്തു കൂട്ടിയ ചതികളും ഇരകളുടെ ശാപങ്ങളും പേറി ദുരിതമാകുന്ന ജീവിതം... ഒടുവില്‍ നാളത്തെ ചോദ്യങ്ങള്ക്ക്് മുന്നില്‍ , മുഖം മൂടി അഴിഞ്ഞു വീഴുമ്പോള്‍ ഭാരം താങ്ങാനാവാതെ ഇടറിപ്പോകും.

അല്ലെങ്കിലും നീതി വൈകിയാണെങ്കിലും എത്തും...

എന്റെ വരഅഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം. ക്ലാസിലെ മിടുക്കന്‍ , ഒന്നാം റാങ്ക് കാരന്‍ പോരാത്തതിന് വേണ്ടതിലധികം ജാഡയും. ക്ലാസ് തുടങ്ങിയ ആഴ്ചകളില്‍ എപ്പോഴോ ആണ്, ഉപ്പയുടെ പേര് അബൂബക്കര്‍ എന്നായതുകൊണ്ടും അബൂബക്കര്‍ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ എഴുതണമെന്നു അറിയാത്തതുകൊണ്ടും (ഓ.. ഞാനങ്ങു സഹിച്ചു) ഈ ജാഡ ചെക്കനോട് സ്പെല്ലിംഗ് ചോദിച്ചു. ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്ന വര്‍ഷമായതുകൊണ്ട് ചടപടെ എന്ന് ഇംഗ്ലീഷ് സ്പെല്ലിംഗ് പറഞ്ഞാല്‍ അന്തം വിട്ടു നില്‍ക്കാനേ പറ്റൂ. സ്പീഡില്‍ സ്പെല്ലിംഗ് പറഞ്ഞ ജാഡ ചെക്കനോട് വീണ്ടും സ്പെല്ലിംഗ് ചോദിക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.. എന്നാലും നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ വീണ്ടും ചോദിച്ചു. ആ സ്പെല്ലിംഗ് ഒന്നൂടെ പറയാമോ.. നേരിയ ഒരു പുച്ഛത്തോടെ അവന്‍ പറഞ്ഞു തന്നു. അന്ന് മുതലേ ലവനോട് ഒരു ഒരു ഇത് ആയിരുന്നു. ആ ഇത് അല്ല. ദേഷ്യം, കുശുമ്പ് എന്നൊക്കെ പറയാം. എന്തിനാപ്പോ ഇവനിത്രക്ക് ജാഡ എന്ന ചിന്തയും.
പിന്നെ ഒരിക്കല്‍ അതേ ക്ലാസില്‍ വച്ചു തന്നെ അവനെന്നെ ആരുടെയോ പേര് വച്ചു കളിയാക്കി. സങ്കടം വന്നു സഹിക്കാതെ ആയപ്പോള്‍ ഞാന്‍ ടീച്ചറോടു പരാതി പറഞ്ഞു. ആദ്യമായിട്ടാവാം, അവനു ഓഫീസിലേക്ക് വിളിപ്പിച്ചു തല്ലു കിട്ടി. അന്ന് തല്ലു കൊണ്ട് നിറഞ്ഞ കണ്ണും ചുവന്ന മുഖവും പകയുമായി ഇറങ്ങി വന്ന ആ രൂപം എനിക്കിപ്പോഴും ഓര്‍മ്മ ഉണ്ട്.
അന്ന് മുതല്‍ അവനു എന്നോട് ദേഷ്യമായിരുന്നു. നിസാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കും. ചീത്ത പറയും. കളിയാക്കും. കരയിപ്പിക്കും. ഞങ്ങള്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ അവനെപ്പറ്റി കുശുമ്പ് പറഞ്ഞു രഹസ്യമായി പകരം വീട്ടി.
അങ്ങനെ ആ മൂന്നു കൊല്ലം കഴിഞ്ഞു പോയി... അതിനു ശേഷം പലപ്പോഴും പലയിടത്തും വച്ചു കണ്ടു. മിണ്ടാന്‍ നിന്നില്ല. ഒരു സാധാരണ പുഞ്ചിരി മാത്രം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ഈ മുഖപുസ്തകത്തില്‍ അവനെ കണ്ടു. ആളാകെ മാറിയിരിക്കുന്നു. രൂപത്തിലല്ല. സ്വഭാവത്തില്‍, മനോഭാവത്തില്‍, വല്ലാത്ത വ്യത്യാസം. അവനോടു ലേശം ജാഡയോടെ ഞാന്‍ സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് എന്ന പോലെ എന്നോട് സംസാരിക്കുന്ന അവനെ കണ്ടപ്പോളാണ് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയത്. ഞാന്‍ ആണ് ഇനിയും മാറാത്തത്. മനസ്സിലെ ദേഷ്യവും രോഷവും ഒക്കെ എവിടെയോ അണയാതെ കിടപ്പുണ്ടായിരുന്നു തുടക്കത്തില്‍ ...
പക്ഷെ അവന്റെ സംസാരം നല്ല ഒരു സുഹൃത്തിനെയാണ് എനിക്ക് തന്നത്.. അതുകൊണ്ടാണ് എന്നെ വരക്കാമോ എന്ന് ചോദിച്ചപ്പോ ശരിയാവോ ഇല്ലയോ എന്ന് നോക്കാതെ വരച്ചത്. ഇനി അവന്റെ ഒറിജിനല്‍ ഫോട്ടോ ഒക്കെ പോയി നോക്കി കുറ്റവും കുറവും കണ്ടെത്താന്‍ നില്‍ക്കണ്ട ആരും.. പറഞ്ഞേക്കാം... Abu Vallam